ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയോടൊപ്പം സ്വാമി വിവേകാനന്ദനും അംബേദ്കറും സ്ഥാനംപിടിച്ചേക്കും

single-img
31 December 2015

Rupee 1_1ന്യൂഡല്‍ഹി: ഇനി ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം സ്വാമി വിവേകാനന്ദന്റേയും അംബേദ്കറിന്റേയും ചിത്രങ്ങള്‍ സ്ഥാനംപിടിച്ചേക്കും. 1996 മുതല്‍ ആര്‍ബിഐ സീരിസിലെ നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രവും വാര്‍ട്ടര്‍മാര്‍ക്കുമാണ് നല്‍കിവരുന്നത്. വിദേശരാജ്യങ്ങളിലെ നോട്ടുകളില്‍ പ്രമുഖ വ്യക്തികളില്‍ പലരുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നുണ്ട്. ഇക്കാര്യംകൂടി കണക്കിലെടുത്താണ്‌ നോട്ടില്‍ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നകാര്യം പരിഗണിക്കുന്നത്. സോണിയ ഗാന്ധി അധ്യക്ഷയായ നാഷ്ണല്‍ അഡൈ്വസറി കൗണ്‍സില്‍ ഇക്കാര്യത്തില്‍ ഉടനെ തീരുമാനമെടുത്തേക്കും.