സംസ്ഥാന മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ഒരു എംപിയായ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നതെങ്ങനെയെന്ന് കുമ്മനം രാജശേഖരന്‍

single-img
30 December 2015

Kummanam

സംസ്ഥാന മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ഒരു എംപിയായ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നതെങ്ങനെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഫേസ്ബുക്കിലൂടെയാണ് കുമ്മനം സോണിയയ്‌ക്കെതിരെ രംഗത്തെത്തിയത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് എംപി ഉദ്ഘാടനം ചെയ്യുന്നതെങ്ങനെ? അഴിമതിക്കേസിലെ പ്രതി ഒരു വിദ്യാഭ്യാസ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത് ശരിയണോ? പ്രോട്ടോകോള്‍ ലംഘനത്തെക്കുറിച്ച് സംസാരിച്ചവര്‍ ഇപ്പോള്‍ എവിടെ പോയെന്നും കുമ്മനം ചോദിക്കുന്നു.

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യസാധ്യതയുള്ളതിനാലാകും സിപിഎം മൗനം പാലിക്കുന്നതെന്നും കുമ്മനം പോസ്റ്റില്‍ പറയുന്നു. പാമ്പാടിയില്‍ 1991 ല്‍ ആരംഭിച്ച രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ രജതജൂബിലി ആഘോഷത്തിന് ആശംസകള്‍ നേരുന്നുവെന്നും എന്നാല്‍ ഇരുപത്തഞ്ച് വര്‍ഷം മുന്‍പ് തുടങ്ങിയ ഒരു സ്ഥാപനം ഇപ്പോള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നും കുമ്മനം ചോദിക്കുന്നു.