ഓപ്പറേഷന്‍ കിച്ചടി:സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ്

single-img
30 December 2015

downloadസംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തുന്നു. ‘ഓപ്പറേഷന്‍ കിച്ചടി’ എന്ന പേരിലാണ് പരിശോധന നടക്കുന്നത്. സര്‍ക്കാര്‍ ഓഫിസുകളെ കുറിച്ചുയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്റ്റര്‍ ശങ്കര്‍ റെഡ്ഡി റെയ്ഡിനു നിര്‍ദേശം നല്‍കിയത്.കേരളത്തിലെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരേസമയമാണ് പരിശോധന നടന്നുകൊണ്ടിരിക്കുന്നത്.അതാത് ജില്ലകളിലെ എസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.