കേരളത്തിലേക്ക് വന്ന തമിഴ്‌നാട് എസ്.ഇ.ടി.സി ബസ് അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു

single-img
30 December 2015

accident-logo3കേരളത്തിലേക്ക് വന്ന തമിഴ്‌നാടിന്റെ എസ്.ഇ.ടി.സി ബസ് അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു.  ചെന്നൈയില്‍ നിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന  ബസ് അവിനാശിലിംഗം പാളയത്തിനടുത്തുള്ള അവിനാശി ബൈപാസില്‍ വച്ചാണ് അപകടത്തില്‍ പെട്ടത്.ഹൈദരാബാദില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സിമന്റുമായി പോയ ലോറി ബസില്‍ ഇടിക്കുകയായിരുന്നു. തമിഴനാട് കാട്പാടി  സ്വദേശി പുഷ്പ(43) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ 12 പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍ ബസ് കണ്ടക്ടര്‍ തിരുനാവുക്കരശിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കൊയമ്പത്തൂരിലേക്ക് കൊണ്ടുപോയി.