ക്യാപ്റ്റന്‍ വിജയ്‌കാന്തിന്റെ കോലം കത്തിക്കുന്നതിനിടെ ജയലളിയുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ദേഹത്ത് തീ പിടിച്ചു

single-img
30 December 2015

fireതമിഴ്‌ സിനിമാ താരവും രാഷ്ട്രീയനേതാവുമായ ക്യാപ്റ്റന്‍ വിജയ്‌കാന്തിന്റെ കോലം കത്തിക്കുന്നതിനിടെ ജയലളിയുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ദേഹത്ത് തീ പിടിച്ചു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതെക്കിരെ വിജയ്‌കാന്ത് നടത്തിയ പരാമർശം വിവാദമായിരുന്നു. തഞ്ചാവൂർ ബസ് സ്റ്റാൻഡില്‍ സ്ഥാപിച്ചിരുന്ന ജയലളിതയുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ തന്റെ പാർട്ടിക്കാരോട് വിജയ്കാന്ത് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്നാണ് ജയലളിതയുടെ പാർട്ടി പ്രവർത്തകർ വിജയ്കാന്തിന്റെ കോലംകത്തിക്കാൻ ശ്രമിച്ചത്. കോലത്തിൽ പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിനിടെ തീ പാർട്ടിപ്രവർത്തകരുടെ വസ്ത്രത്തിലേക്ക് ആളിപ്പടർന്നു. ഉടുത്തിരുന്ന ഷർട്ടിലും മുണ്ടിലും തീപിടിച്ചതോടെ അണികൾ ചിതറിയോടി. സംഭവത്തിൽ ഒന്നിലധികം രാഷ്ട്രീയപ്രവർത്തകര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.