ഗുജറാത്തില്‍ കൈക്കൂലി ആവശ്യപ്പെട്ട പൊലീസുകാരനെ ജനക്കൂട്ടം വളഞ്ഞിട്ട് തല്ലി

single-img
30 December 2015

policeവഡോദര: ഗുജറാത്തിലെ വഡോദരയില്‍ കൈക്കൂലി ആവശ്യപ്പെട്ട പൊലീസുകാരനെ ജനക്കൂട്ടം വളഞ്ഞിട്ട് തല്ലി.   ട്രാഫിക് വകുപ്പിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ശാന്തിലാല്‍ പര്‍മാരിനാണ് മര്‍ദ്ദനമേറ്റത്. ഇരുചക്ര വാഹനയാത്രികനായ യോഗേഷ് ബാറിയയോടെ പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം.

കൂടാതെ യോഗേഷിനെ ലാത്തി ഉപയോഗിച്ച് അടിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ ജനക്കൂട്ടം പൊലീസുകാരനെയും പൊലീസ് വാഹനത്തെയും ആക്രമിക്കുകയായിരുന്നു.

ഇദ്ദേഹത്തിനെ രക്ഷിക്കാനായി സ്ഥലത്തെത്തിയ മറ്റ് മൂന്ന് പൊലീസുകാരെയും ജനക്കൂട്ടം ആക്രമിച്ചു.  ജനക്കൂട്ടം പിന്നീട് പൊതുമുതല്‍ നശിപ്പിക്കുകയും പൊലീസ് ബൈക്കിന് തീ വെയ്ക്കുകയും ചെയ്തു.

ജനക്കൂട്ടത്തിനെതിരെ പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. അക്രമത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് യോഗേഷ് ബാറിയയുടെ മാതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.