ഇന്ത്യയിലെ 21 ശതമാനം ഭിക്ഷക്കാരും അക്ഷരാഭ്യാസം ഉള്ളവര്‍

single-img
30 December 2015

beggerഇന്ത്യയിലെ 21 ശതമാനം ഭിക്ഷക്കാരും അക്ഷരാഭ്യാസം ഉള്ളവരാണെന്ന് കണക്കുകള്‍.  ആകെ 3.72 ലക്ഷം ഭിക്ഷാടകരാണുള്ളത്. അതില്‍ ഏറ്റവും കുറഞ്ഞത് പന്ത്രണ്ടാം ക്ലാസ് എങ്കിലും പാസായവരുമാണെന്നതാണ് വസ്തുത. ഇവരില്‍ ചിലര്‍ ബിരുദധാരികളും ചിലര്‍ ബിരുദാനന്തര ബിരുദം ഉള്ളവരുമാണ്. 2011ലെ സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്.

നേടിയ വിദ്യാഭ്യാസം മനസ്സിന് ഇണങ്ങുന്ന ജോലി തരപ്പെടുത്താന്‍ പ്രയോജനപ്പെടാതെ വന്ന സാഹചര്യത്തിലാണ് മിക്ക ആളുകളും ഭിക്ഷാടനം ഉപജീവന മാര്‍ഗമായി സ്വീകരിച്ചതെന്ന്  പഠനസംഘത്തിന് ലഭിച്ച അനുഭവ സാക്ഷ്യങ്ങള്‍.

പന്ത്രണ്ടാം ക്ലാസ് പാസായ 45 കാരന്‍ ദിനേഷ് ഖൊദാഭായിയുടെ അനുഭവം ഇങ്ങനെ. ‘പാവപ്പെട്ടവന്‍ ആണെങ്കിലും താന്‍ സത്യസന്ധനായ മനുഷ്യനാണ്. ഒരു ദിവസം ഏതാണ്ട് 200 രൂപ ഭിക്ഷാടനത്തിലൂടെ തനിക്ക് നേടാന്‍ കഴിയുന്നുണ്ട്. തന്റെ അവസാനത്തെ ജോലി  ആശുപത്രിയില്‍ വാര്‍ഡ് ബോയി ആയിട്ടായിരുന്നു. അവിടെ തനിക്ക് കിട്ടിയിരുന്നത് വെറും നൂറു രൂപ മാത്രമായിരുന്നു.

അത്യാവശ്യം നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാവുന്ന ദിനേഷ് ഇപ്പോള്‍ ഭിക്ഷാടനം നടത്തുന്നത് അഹമ്മദാബാദിലെ ഭദ്രകാളി ക്ഷേത്രത്തിന് മുന്നിലാണ്. നഗരത്തിലെ ചില മനുഷ്യസ്‌നേഹികള്‍ രാവിലെ ഒരുക്കി നല്‍കുന്ന കാപ്പി കുടിച്ചാണ് ദിനേഷും മറ്റ് മുപ്പതോളം ഭിക്ഷാടകരും ജോലി തുടങ്ങുന്നത്.