കോണ്‍ഗ്രസ് നേതാക്കള്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ സംസാരിക്കുന്നത് നിര്‍ത്തണം; ഇത്തരം പ്രസ്താവനകള്‍ ദോഷം ചെയ്യുമെന്ന്‍ മാണി

single-img
30 December 2015

k_m_mani_budget_2014കോട്ടയം: ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കരുതെന്ന്‍ കെ.എം.മാണി ഇത്തരം പ്രസ്താവനകള്‍ ദോഷം ചെയ്യുമെന്നും മാണി പറഞ്ഞു. കോട്ടയത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര  മന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ചെന്ന് പറയപ്പെടുന്ന കത്തിലുളള സമുദായങ്ങളെക്കുറിച്ചുളള പരാമര്‍ശം ഒഴിവേക്കണ്ടതായിരുന്നുവെന്നും, ഭൂരിപക്ഷവും,ന്യൂനപക്ഷവും ഒരേപോലെ ജീവിച്ചുപോകേണ്ടതാ ണെന്നും മാണി പറഞ്ഞു.

ബാര്‍കോഴയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സോണിയ ഗാന്ധിയുമായി സംസാരിച്ചില്ലെന്നും, നിയമസഭാ തെരഞ്ഞെടുപ്പില്‍ നീതിപൂര്‍വമായ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും മാണി വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിലെ നേതൃമാറ്റം അടക്കമുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും, എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ആവശ്യപ്പെട്ടതായും മറ്റ് ഘടകകക്ഷികള്‍ വ്യക്തമാക്കി.