കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്തയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം പിടിയില്‍

single-img
30 December 2015

arrested-medലഖ്‌നോ: കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്തയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം പിടിയില്‍. കല്‍പന എന്ന വിധവയുടെ മകനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. പണം ഒരുമിച്ച് നല്‍കാന്‍ കഴിയില്ലെങ്കില്‍ തവണകളായി നല്‍കിയാലും മതിയെന്നായിരുന്നു തട്ടിക്കൊണ്ടുപോയവരുടെ വ്യവസ്ത. കുട്ടിയെ തട്ടിക്കൊണ്ടുപോയവരുമായി പോലീസ് നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ക്കൊടുവിലാണ് പ്രതികള്‍ പിടിയിലായത്.

കഴിഞ്ഞ 24 നാണ് കുട്ടിയെ കന്‍ഹായ് ചൗഹാന്‍ , ബ്രിജേഷ് എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ വിട്ടുതരണമെങ്കില്‍ അഞ്ച് ലക്ഷം രൂപ മോചനദ്രവ്യമായി നല്‍കണമെന്നും ഒറ്റതവണയായി നല്‍കാന്‍ കഴിയില്ലെങ്കില്‍ ഇന്‍സ്റ്റാള്‍മെന്റായി നല്‍കിയാല്‍ മതിയെന്നും തട്ടിക്കൊണ്ടുപോയവര്‍ പറഞ്ഞു.

ശിവത്തിന്റെ അങ്കിള്‍ എന്ന വ്യാജേന കുട്ടിയെ തട്ടിക്കൊണ്ടുപോയവരോട് സംസാരിച്ച പോലിസ് നയത്തില്‍ കുട്ടിയെ സൂക്ഷിച്ചിരിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞ് കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.