ക്ലബ്ബുകളുടെ ബാര്‍ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

single-img
30 December 2015

prathapan1കൊച്ചി: ക്ലബ്ബുകളുടെ ബാര്‍ ലൈസന്‍സ് റദ്ദാക്കണമെന്നും ബിയര്‍-വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് പുതുക്കരുതെന്നും ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ എംഎല്‍എ. കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ മദ്യനയത്തെ സുപ്രീംകോടതിയും ശരിവച്ചിരുന്നു. സംസ്ഥാനത്ത് മദ്യം വിളമ്പുന്ന 27 ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ ഉണ്ടെന്നും, ക്ലബ്ബുകള്‍ 33 എണ്ണമുണ്ടെന്നും പ്രതാപന്‍ പറഞ്ഞു.

അതാകട്ടെ ഫൈവ് സ്റ്റാറുകളുടെ എണ്ണത്തില്‍ കൂടുതല്‍ ക്ലബ്ബുകളെന്ന് അര്‍ത്ഥം. ഈ ക്ലബ്ബുകള്‍ സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും, ഇതില്‍ 45000ത്തോളം അംഗങ്ങളുണ്ടെന്നാണ് കണക്കുകളെന്നും പ്രതാപന്‍ ചൂണ്ടിക്കാട്ടി. സമ്പന്നരും, രാഷ്ട്രീയക്കാരും, ഉന്നത ഉദ്യോഗസ്ഥരും ഈ ക്ലബ്ബുകളില്‍ അംഗങ്ങളാണ്. സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതി അംഗീകരിച്ച സാഹചര്യത്തില്‍ ക്ലബ്ബുകളുടെ ലൈസന്‍സ് പുതുക്കരുത് എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തുകൈമാറിയെന്നും പ്രതാപന്‍ പറഞ്ഞു.