ഡിഡിസിഎ അഴിമതി കമ്മീഷണര്‍ക്ക് ജെയ്റ്റ്‌ലി അയച്ച കത്തിന്റെ പകര്‍പ്പുകള്‍ എഎപി പുറത്തുവിട്ടു

single-img
30 December 2015

arun_jaitley_1404932613_540x540ന്യൂഡല്‍ഹി: ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ആം ആദ്മി കൂടുതല്‍ തെളിവുകള്‍ പുറത്താക്കി. ഡിഡിസിഎയില്‍ യാതൊരു വിധ അഴിമതിയും നടന്നിട്ടില്ലെന്ന് കാണിച്ച് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക്  അരുണ്‍ ജെയ്റ്റ്‌ലി അയച്ച കത്തിന്റെ പകര്‍പ്പുകളാണ് എഎപി ഇന്ന് പുറത്തുവിട്ടിരിക്കുന്നത്.

ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന് പിന്നാലെ തത്കാലത്തേക്ക് കെട്ടടങ്ങിയ ഡിഡിസിഎ അഴിമതി വീണ്ടും ദേശീയ രാഷ്ട്രീയത്തില്‍ ചൂട് പിടിക്കുകയാണ്. കഴിഞ്ഞ ദിവസം അസോസിയേഷനെതിരെ കടുത്ത ആരോപണങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത് വന്നിരുന്നു.

ജൂനിയര്‍ ടീം തെരഞ്ഞെടുപ്പിന് വന്ന കുട്ടിയുടെ അമ്മയോട് ഉദ്യോഗസ്ഥരിലൊരാള്‍ രാത്രി വീട്ടിലേക്ക് വന്നാല്‍ കുട്ടിക്ക് ടീമില്‍ സ്ഥാനം നല്‍കാമെന്ന വാഗ്ദാനം നല്‍കിയത്. ഇതാകട്ടെ സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ഭാര്യയും ആയിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ തന്നെയാണ് ഭാര്യയുടെ മൊബൈലിലേക്ക് അസോസിയേഷനിലെ ഉദ്യോഗസ്ഥന്‍ സന്ദേശമയച്ച കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞമാസമാണ്  അണ്ടര്‍ 14-16 ടീമുകളിലേക്കായി ആയിരത്തിലധികം കുട്ടികളുടെ ക്യാംപ് നടത്തിയത്. ഇതില്‍ തിരിമറികള്‍ നടത്തിയെന്ന ആരോപണം നേരത്തെ സജീവമായിരുന്നു.

കഴിഞ്ഞാഴ്ചയാണ്  ഡിഡിസിഎ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെക്കുറിച്ചോ, ജെയ്റ്റ്‌ലി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അഴിമതികളെക്കുറിച്ചോ ഇതില്‍ പരാമര്‍ശമില്ലായിരുന്നു.