ഗുരുവിന്റെ ആശയങ്ങളും ദര്‍ശനങ്ങളും ഏറ്റെടുക്കുന്നത് വഴി വര്‍ഗീയ ശക്തികള്‍ രാജ്യത്തോട് വഞ്ചന കാട്ടി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന്‍ സോണിയ ഗാന്ധി

single-img
30 December 2015

soniaവര്‍ക്കല: ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളും ദര്‍ശനങ്ങളും ഏറ്റെടുക്കുന്നത് വഴി വര്‍ഗീയ ശക്തികള്‍ രാജ്യത്തോട് വഞ്ചന കാട്ടി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശിവഗിരിയിലെ 83ാം തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സോണിയ എസ്എന്‍ഡിപിക്കും, ബിജെപിക്കും എതിരെ വിമര്‍ശനം ഉന്നയിച്ചത്.

ശ്രീനാരായണ ഗുരു വിപ്ലവകാരിയായിരുന്നു.രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുളളവര്‍ കേരളത്തിലെത്തി ഗുരുവിനെ കണ്ടതും അതിനാലാണെന്നും സോണിയ വ്യക്തമാക്കി. ശ്രീനാരായണ ഗുരുവിന്റെ സാമൂഹിക നീതിയുടെ ദര്‍ശനങ്ങള്‍ ഇന്നും കാലിക പ്രസക്തിയേറിയതാണ്.

കേരളത്തെ സാമൂഹികമായി ശാക്തീകരിക്കുന്നതില്‍ എസ്എന്‍ഡിപി യോഗത്തിന്റെ ഇടപെടലുകളോടെ ആര്‍.ശങ്കര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചതെന്നും സോണിയ ഗാന്ധി പറഞ്ഞു. ജനങ്ങളെ പ്രബുദ്ധരാക്കുന്നതിനായി ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പിന്തുടരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.