വിവാഹമോചനക്കേസിന്റെ വിചാരണയ്ക്കിടെ ഭാര്യക്ക് ലോട്ടറിയടിച്ച തുകയില്‍ നിന്നും വിഹിതം ആവശ്യപ്പെട്ട് ഭര്‍ത്താവ്; ചില്ലിക്കാശ് കൊടുക്കരുതെന്ന് കോടതി

single-img
30 December 2015

gavel judge courtആംസ്റ്റര്‍ഡാം: വിവാഹമോചനക്കേസിന്റെ വിചാരണയ്ക്കിടെ ഭാര്യക്ക് ലോട്ടറിയടിച്ച തുകയില്‍ നിന്നും വിഹിതം വേണമെന്ന ആവശ്യപ്പെട്ടെത്തിയ ഭര്‍ത്താവിന് ചില്ലിക്കാശ് കൊടുക്കരുതെന്ന് കോടതി. 2014 ഒക്‌ടോബറിലാണ് ഈ ദമ്പതികള്‍ വിവാഹമോചനക്കേസ് നല്‍കിയത്. പരസ്പര സമ്മതത്തോടെ ഹര്‍ജി നല്‍കിയ സമയത്ത് ഇരുവര്‍ക്കും തുല്യാവകാശമുള്ള സ്വത്തുകളുടെ പട്ടിക തയ്യാറാക്കിയിരുന്നു.

എന്നാല്‍ കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ പുതുവര്‍ഷത്തില്‍ ഭാര്യയ്ക്ക് 2.1 മില്യണ്‍ യൂറോ ലോട്ടറി അടിച്ചിരുന്നു. ഈ തുകയാണ് പങ്കുവയ്‌ക്കേണ്ടതില്ലെന്ന് കോടതി വിധിച്ചത്.

വേര്‍പിരിയാന്‍ തീരുമാനിക്കുന്നതിന് മുമ്പ് തങ്ങള്‍ ഒരുമിച്ച് തുക കണ്ടെത്തി ലോട്ടറി എടുക്കുന്ന ശീലമുണ്ടായിരുന്നെന്നു.  അതിനാല്‍ സമ്മാനത്തുക വീതം വയ്ക്കണമെന്നും വീതം വയ്‌ക്കേണ്ട സ്വത്തുക്കളുടെ പട്ടികയില്‍ ലോട്ടറി സമ്മാന തുകയും ഉള്‍പ്പെടുത്തണമെന്നായിരുന്നു  ഭര്‍ത്താവിന്റെ ആവശ്യം.

എന്നാല്‍ ഈ ആവശ്യം കോടതി നിഷ്‌കരുണം തള്ളിയ. സമ്മാന തുകയില്‍ ഭര്‍ത്താവിന്  അവകാശവുമില്ല. ഭര്‍ത്താവ് നാല് വര്‍ഷം മുമ്പ് തന്നെ കാമുകിയുമായി താമസം തുടങ്ങിയിരുന്നതായും സമ്മാനാര്‍ഹമായ ലോട്ടറിക്ക് പണം മുടക്കിയത് ഭാര്യ തനിച്ചാണെന്നും കോടതി കണ്ടെത്തി.