പാരീസ് ആക്രമണങ്ങളുടെ സൂത്രധാരനെന്ന് കരുതുന്ന ഐസിസിന്റെ മുതിര്‍ന്ന നേതാവിനെ അമേരിക്ക വധിച്ചു

single-img
30 December 2015

paris-policeവാഷിങ്ടണ്‍: നവംബറില്‍ ഫ്രാന്‍സിലെ പാരീസിലുണ്ടായ ആക്രമണങ്ങളുടെ സൂത്രധാരനെന്ന് കരുതുന്ന ഐസിസിന്റെ മുതിര്‍ന്ന നേതാവിനെ വധിച്ചതായി അമേരിക്ക. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരായി  ഭീഷണി മുഴക്കുന്നതിനിടെ വ്യോമാക്രമണത്തിലാണ് ഐഎസിന്റെ മുതിര്‍ന്ന നേതാവായ ഷരഫ് അല്‍ മൗദാനെ കൊലപ്പെടുത്തിയതെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു.

പാരീസിലെ വിവിധയിടങ്ങളില്‍ ആക്രമണം നടത്തിയതിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന സിറിയക്കാരനായ അബ്ദുല്‍ ഹാമിദ് അബൗദുമായി കൊല്ലപ്പെട്ട നേതാവിന് ബന്ധമുണ്ടെന്നും അമേരിക്ക അറിയിച്ചു.ഡിസംബര്‍ 24ന് നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അമേരിക്കയെയും, സഖ്യരാജ്യങ്ങളെയും ആക്രമിക്കുവാന്‍ ഒത്താശ നല്‍കുന്ന ഐഎസിന്റെ നേതാക്കളെ തെരഞ്ഞുപിടിച്ച് കൊല്ലുമെന്നും പെന്റഗണ്‍ വ്യക്താവ് അറിയിച്ചിട്ടുണ്ട്.

 

അതേസമയം പാരീസ് ആക്രമണത്തിനു മുന്‍പോ ശേഷമോ ഷരഫ് അല്‍ മൗദാന്‍ പുറത്തേക്കെവിടെയും യാത്ര ചെയ്തതായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞമാസം ഫ്രാന്‍സിന്റെ തലസ്ഥാനനഗരമായ പാരീസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളിലായി ഭീകരവാദികള്‍ നടത്തിയ സ്‌ഫോടനത്തിലും, വെടിവെയ്പിലും 130 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേര്‍ക്ക് പരുക്കേല്‍ ക്കുകയും ചെയ്തിരുന്നു.