ഐസിസില്‍ നാല് മലയാളികള്‍ അടക്കം 23 ഇന്ത്യക്കാര്‍; കൂട്ടത്തില്‍ കോഴിക്കോട് സ്വദേശിനിയും

single-img
30 December 2015

AP_isis_kab_150211_1_12x5_1600ന്യൂഡല്‍ഹി: ഭീകര സംഘടനയായ  ഐസിസില്‍ നാല് മലയാളികള്‍ അടക്കം 23 ഇന്ത്യക്കാര്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍. നാല് മലയാളികളില്‍  കോഴിക്കോട് സ്വദേശിനിയായ ഹുദാ റഹീമായെന്ന്  യുവതിയും ഉള്‍പെടും. സിറിയയിലും ഇറാഖിലുമാണ് ഇവര്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത്. ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരെ ശനിയാഴ്ച തെലങ്കാനയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ഇവരില്‍നിന്നാണ് സുപ്രധാന വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതെന്നാണ് സൂചന. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള 17 പേരാണ് ഐ.എസ്സില്‍ പ്രവര്‍ത്തിക്കുന്നത്.   കണ്ണൂര്‍ സ്വദേശികളായ റിഷാല്‍, ഇര്‍ഫാന്‍ ഇഖ്ബാല്‍, കോഴിക്കോട് സ്വദേശി റിയാസുര്‍ റഹ്മാന്‍ എന്നിവരും ഐ.എസ്സില്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍നിന്ന് ഭീകര സംഘടനയില്‍ ചേര്‍ന്ന ആറുപേര്‍ കൊല്ലപ്പെട്ടു. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹൈദരാബാദ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ഐ.എസ്സില്‍ചേര്‍ന്ന മറ്റ് ഇന്ത്യക്കാര്‍.