ഗുജറാത്തി എഴുത്തുകാരന്‍ രഘുവീര്‍ ചൗധരിക്ക്

single-img
30 December 2015

raghuന്യൂഡല്‍ഹി: 2015ലെ ജ്ഞാനപീഠ പുരസ്‌കാരം ഗുജറാത്തി നോവലിസ്റ്റും കവിയുമായ രഘുവീര്‍ ചൗധരിക്ക്. നോവല്‍ത്രയമായ ഉപര്‍വസാണ് രഘുവീര്‍ ചൗധരിയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം.  എണ്‍പതിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെതടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഗുജറാത്ത് സര്‍വ്വകലാശാലയില്‍ അധ്യാപകനായിരുന്ന രഘുവീര്‍ സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ രൂപം കൊണ്ട് നവനിര്‍മ്മാണ്‍ പ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളിയായിരുന്നു.  ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന 51-ാമത്തെ എഴുത്തുകാരനാണ് രഘുവീര്‍ ചൗധരി.