ഐ.എസില്‍ ചേരാന്‍ ശ്രമിച്ച ഇന്ത്യക്കാരായ മൂന്ന് യുവാക്കള്‍ ഹൈദരാബാദില്‍ അറസ്റ്റിലായി

single-img
29 December 2015

ISIS

ലോക ഭീകരസംഘടനയായ ഇസ്ലാമിക സ്‌റ്റേറ്റില്‍ ചേരാന്‍ പദ്ധതിയിട്ട മുന്ന് യുവാക്കള്‍ ഹൈദരാബാദില്‍ അറസ്റ്റിലായി. ഇവവരുടെ പക്കല്‍ നിന്ന് മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ് എന്നിവ പൊലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ചയാണ് ഇവര്‍ അറസ്റ്റിലായത്.

പിടിച്ചെടു്ത സാധനങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. കശ്മീര്‍, പാകിസതാന്‍, അഫ്ഗാനിസ്താന്‍ വഴി ഇറാഖിലേക്കും സിറിയയിലേക്കും കടക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. മുന്ന് പേര്‍ക്കെതിരേയും യു.എ.പി.എ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ഐ.എസില്‍ ചേരാന്‍ ശ്രമിച്ച മൂന്നുപേരെ കഴിഞ്ഞ ദിവസം നാഗ്പുര്‍ വിമാനത്തവാളത്തില്‍വെച്ച് അറസ്റ്റ് ചെയ്തിരുന്നു.