കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ് : പി സി ജോര്‍ജ് നടത്തിയ ഉപവാസ സമരം അവസാനിച്ചു

single-img
29 December 2015

P C george കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവില്‍ പ്രതിഷേധിച്ച് പി സി ജോര്‍ജ് കോട്ടയത്ത് ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നടത്തിയ ഉപവാസ സമരം അവസാനിച്ചു. ഉഴവൂര്‍ വിജയന്റെ കൈയ്യില്‍ നിന്നും നാരാങ്ങാനീര് വങ്ങിക്കുടിച്ചാണ് പിസി ജോര്‍ജ് ഉപവാസ സമരം അവസാനിപ്പിച്ചത്.വിലയിടിവു മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ  രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ കോട്ടയം ഗാന്ധി സ്‌ക്വയറില്‍ പിസി ജോര്‍ജ് ഉപവാസ സമരം നടത്തിയത്.  ഏകദിന ഉപവാസ സമരം തിരുനക്കര മൈതാനിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആണ് ഉദ്ഘാടനം ചെയ്തത്.