പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മനോരോഗിയെന്ന് വിളിച്ചതില്‍ പശ്ചാത്താപമില്ലെന്ന് അരവിന്ദ് കേജരിവാള്‍

single-img
29 December 2015

Arvind Kejriwal--621x414ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മനോരോഗിയെന്ന് വിളിച്ചതില്‍ പശ്ചാത്താപമില്ലെന്ന്  അരവിന്ദ് കേജരിവാള്‍.  കേജരിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മനോരോഗി പരാമര്‍ശമടക്കമുള്ള കടുത്ത വിമര്‍ശനങ്ങളുമായി കേജരിവാള്‍ രംത്തെത്തിയത്.

ഒന്നിലും പശ്ചാത്താപമില്ല. മോശം വാക്കിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നു. തന്റെ ഹൃദയത്തില്‍നിന്നു വന്ന വാക്കുകളാണവ. പ്രധാനമന്ത്രി മധുരം പുരട്ടിയ വാക്കുകള്‍ പറയുന്നതായും അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ മോശമാണെന്നും കേജരിവാള്‍ ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണ്. തനിക്ക് സിബിഐയെ ഭയമില്ലെന്നും ഏതു തരത്തിലുള്ള അന്വേഷണവും തനിക്കെതിരേ പ്രഖ്യാപിക്കാനും അദ്ദേഹം ബിജെപിയെ വെല്ലുവിളിച്ചു.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുക്കുന്നതിനായാണ് സിബിഐ റെയ്ഡ് നടത്തിയതെന്ന ആരോപണം കേജരിവാള്‍ വീണ്ടും ഉന്നയിച്ചു. ഡിഡിസിഎ അഴിമതി ആരോപണങ്ങള്‍ക്ക് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി ബന്ധമുണ്ടെന്നും കേജരിവാള്‍ ആരോപിച്ചു.