ശിവഗിരി തീര്‍ത്ഥാടനത്തിന് ബിജെപി, എസ്എന്‍ഡിപി നേതാക്കളെ ക്ഷണിച്ചില്ല

single-img
29 December 2015

sndp-flagവര്‍ക്കല: ശിവഗിരിയിലെ എണ്‍പത്തിമൂന്നാമത് തീര്‍ത്ഥാടനത്തിന് ബിജെപി, എസ്എന്‍ഡിപി നേതാക്കളെ ക്ഷണിച്ചില്ല. നാളെ ആരംഭിക്കുന്ന തീര്‍ത്ഥാടനത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടക്കമിടും. സമാപന സമ്മേളനത്തിനായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, സിപിഐ അഖിലേന്ത്യാ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും പങ്കെടുക്കുന്നുണ്ട്

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എസ്എന്‍ഡിപി നേതാക്കളെയോ, സംസ്ഥാന ബിജെപി നേതൃത്വത്തലുളള ആരെയും പങ്കെടുപ്പിക്കണ്ട എന്നാണ് മഠത്തിന്റെ തീരുമാനം. എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണത്തോടെയും, ശ്വാശ്വതികാനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വെള്ളാപ്പള്ളിക്കും, യോഗത്തിനും എതിരായ നിലപാടുകളാണ് ശിവഗിരി മഠം സ്വീകരിച്ചിരുന്നത്.

ശ്വാശ്വതികാനന്ദയുടെ മരണം കൊലപാതകമാണെന്ന് ആദ്യമായി ശിവഗിരി മഠാധിപതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിലുളള എട്ടുസമ്മേളനങ്ങള്‍ക്കായി ശിവഗിരി ഒരുങ്ങിക്കഴിഞ്ഞു.