ഇപ്പോഴത്തെ വർഗീയ രാഷ്ട്രീയ സാഹചര്യ ചിലപ്പോള്‍ ഇന്ത്യയിൽ ഐസിസ് സ്വാധീനം ഉറപ്പിക്കാന്‍ കാരണമായേക്കുമെന്ന് മനീഷ് തിവാരി

single-img
29 December 2015

AP_isis_kab_150211_1_12x5_1600ന്യൂഡൽഹി:  ഇന്ത്യയിൽ ഐസിസ് സ്വാധീനമുറപ്പിക്കുമെങ്കിൽ അതിന് പിന്നില്‍ ഇവിടുത്തെ വർഗീയ രാഷ്ട്രീയ സാഹചര്യമായിരിക്കുമെന്ന്  കോൺഗ്രസ് വക്താവ് മനീഷ് തിവാരി. ട്വിറ്ററിലൂടെയായിരുന്നു തിവാരിയുടെ വിവാദ പ്രസ്താവന. അന്യവത്കരണത്തിലേക്കും മതതീവ്രവാദത്തിലേക്കും നയിക്കുന്ന മതധ്രുവീകരണ രാഷ്ട്രീയമാകും ഇന്ത്യയിൽ ഐസിസിനെ വേരുറപ്പിക്കുക.

രാജ്യത്ത് തീവ്രവാദവും മാവോയിസ്റ്റ് ആക്രമണങ്ങളും വലിയ അളവിൽ തടയാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയിൽ സ്വാധീനമുണ്ടാക്കാൻ ഐസിസിന് കഴിയാത്തതിന് കാരണം ശക്തമായ കുടുംബമൂല്യങ്ങളാണെന്നും സിംഗ് അഭിപ്രായപ്പെടുകയുണ്ടായി. ഇതിനു പ്രതികരണമെന്നോണമാണ് ഇന്നത്തെ തിവാരിയുടെ പ്രസ്താവന.