ഉത്തര്‍പ്രദേശില്‍ ബാങ്കിന്‌ മുന്നില്‍ വെച്ച്‌ ക്യാഷ്‌ വാന്‍ നിന്നും 91 ലക്ഷം രൂപ കൊള്ളയടിച്ചു

single-img
29 December 2015

robberryബിജ്‌നൊര്‍: ഉത്തര്‍പ്രദേശില്‍ ബാങ്കിന്‌ മുന്നില്‍ വെച്ച്‌ ക്യാഷ്‌ വാന്‍ നിന്നും 91 ലക്ഷം രൂപ കൊള്ളയടിച്ചു. ഇന്നലെ വൈകുന്നേരം ബിജ്‌നൊറിലായിരുന്നു സംഭവം.  ദേശസാല്‍കൃത ബാങ്കിലെ ക്യാഷ്‌ വാനാണ്‌ കൊള്ളയടിക്കപ്പെട്ടത്‌. സുരക്ഷ ഉദ്യോഗസ്‌ഥനെയും വാന്‍ ഡ്രൈവറെയും വെടിവെച്ചിട്ട ശേഷമായിരുന്നു സംഘം വാനിലെ പണം മോഷ്‌ടിച്ചത്‌.

ബാങ്കില്‍ നിന്നും പണവുമായി പുറത്തേക്ക്‌ എത്തിയ ഉടനെ ആയുധ ധാരികളായ സംഘം വാന്‍ തടഞ്ഞു. തുടര്‍ന്ന്‌ സുരക്ഷ ഉദ്യോഗസ്‌ഥന്‍ ദയറമിനെയും ഡ്രൈവര്‍ സുമിതിനെയും സംഘം വെടിവച്ചു പരുക്കേല്‍പ്പിച്ചു. പിന്നീട്‌ പണം കൈക്കലാക്കിയ സംഘം ബൈക്കില്‍ രക്ഷപെടുകയായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു.

പരുക്ക്‌ പറ്റിയവരെ മീററ്റിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി. സംശയം തോന്നുന്ന വാഹനങ്ങളും മറ്റും പരിശോധിച്ച്‌ വരികയാണെന്നും പ്രതികള്‍ നഗരം വിട്ടിട്ടില്ലെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ്‌ പറഞ്ഞു.