ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നുവെന്ന് ആരോപണം;യൂബര്‍, ഒലെ ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു

single-img
29 December 2015

uber-taxകൊച്ചി: ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നുവെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളിലെ ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു. യൂബര്‍, ഒലെ എന്നീ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളിലെ ഡ്രൈവര്‍മാരാണ് പണിമുടക്കിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ അധികൃതര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധ അറിയിച്ചതിനാല്‍, ഓലെ സര്‍വീസിലെ ജീവനക്കാര്‍ പണിമുടക്ക് പിന്‍വലിച്ചു.

തുടക്കത്തില്‍ മികച്ച ആനുകൂല്യങ്ങല്‍ നല്‍കിയ കമ്പനികള്‍ കഴിഞ്ഞ രണ്ടുമാസമായി ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയായിരുന്നു എന്നാണ് ആരോപണം. സ്ഥിരമായ സേവനവേതന വ്യവസ്ഥകള്‍ നടപ്പിലാക്കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുക, വെട്ടിക്കുറിച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് പണിമുടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ചെറുകിട ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.