സംസ്ഥാന സർക്കാരിന്റെ മദ്യ നയം സുപ്രീംകോടതി അംഗീകരിച്ചു;ബാർ തുറക്കില്ല

single-img
29 December 2015

supreme court

സംസ്ഥാന സർക്കാരിന്റെ മദ്യ നയം സുപ്രീംകോടതി ശരിവെച്ചു.സുപ്രീം കോടതി വിധി രണ്ട് വാചകങ്ങളിൽ ഒതുങ്ങി.മദ്യ നയത്തിൽ തീരുമാനം എടുക്കാൻ സർക്കാരിനു കഴിയും.വിധി വന്നതിനെ തുടർന്ന് ബാറുകൾ പൂട്ടി തന്നെ കിടക്കും.

മദ്യ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിനു അധികാരം ഉണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.വിധിയിൽ സന്തോഷമുണ്ടെന്ന് എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ നയത്തിനെതിരെയുള്ള ഹര്‍ജികളില്‍ ജസ്റ്റിസുമാരായ വിക്രംജിത്ത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചത് വിവേചനമാണെന്നാണ് ബാറുടകള്‍ വാദിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണിതെന്നും അവര്‍ വാദിച്ചു. എന്നാല്‍ മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് സമ്പൂര്‍ണ നിരോധനത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ലൈസന്‍സുകള്‍ പരിമിതപ്പെടുത്തിയതെന്നാണ് സര്‍ക്കാറിന്റെ വാദം.

വിനോദസഞ്ചാര മേഖലയെ പരിഗണിച്ചുകൊണ്ടാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിലനിര്‍ത്തിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ക്രിസ്മസ് അവധിക്കുശേഷം ഇനി ജനവരിയില്‍ മാത്രമേ കോടതി തുറക്കുകയുള്ളു. എന്നാല്‍ ജസ്റ്റിസ് ബിക്രംജിത് സെന്‍ ഈ മാസം 30-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക സിറ്റിങ് നടത്തി കോടതി വിധി പറഞ്ഞത്.