ക്ഷേത്ര വരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പണം എടുക്കുന്നത് തെളിയിക്കുമെന്ന് കുമ്മനം രാജശേഖരന്‍

single-img
28 December 2015

Kummanam

ക്ഷേത്ര വരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പണം എടുക്കുന്നത് സംബന്ധിച്ച് പലരേഖകളും ഓഡിറ്റ് റിപ്പോര്‍ട്ടുകളും ഉണ്ടെന്നും ക്ഷേത്ര വരുമാനം സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് പോകുന്നത് തെളിയിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഞങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്നതുകൊണ്ട് അങ്ങനെ നടന്നിട്ടില്ലെന്ന് അര്‍ത്ഥമില്ലെന്നും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ വൈകാതെ പുറത്തുവരുമെന്നും കുമ്മനം പറഞ്ഞു.

ക്ഷേത്ര വരുമാനം സര്‍ക്കാര്‍ എടുക്കാറില്ലെന്നും മറിച്ച് ക്ഷേത്രങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവാക്കുകയാണ് ചെയ്യുന്നതെന്നും കാട്ടി ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 231.38 കോടി രൂപ ക്ഷേത്രങ്ങളുടെ വികസനത്തിനായി ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.