ഐഎസിനെ തുരത്തി റമാദിയുടെ നിയന്ത്രണം ഇറാക്കി സൈന്യം തിരികെ പിടിച്ചു

single-img
28 December 2015

mideast-crisis-iraq-ramadi-isis

ലോകത്തിന്റെ പേടിസ്വപ്‌നമായ ഭീകരസംഘടനയായ ഐ.എസിനെ തുരത്തി അന്‍ബാര്‍ പ്രവിശ്യാ തലസ്ഥാനമായ റമാദി നഗരത്തിന്റെ നിയന്ത്രണം ഇറാക്കി സൈന്യം സേന തിരികെ പിടിച്ചു. ഐഎസ് ശക്തി കേന്ദ്രമായിരുന്ന റമാദിയുടെ നിയന്ത്രണം കഴിഞ്ഞ ചില ആഴ്ചകളായി സൈന്യം നടത്തിയ പോരാട്ടത്തിനൊടുവിലാണ് തിരികെ പിടിച്ചത്.

റമാദി നഗരം പൂര്‍ണ നിയന്ത്രണത്തിലായെന്നും, കഴിഞ്ഞ ചില ദിവസത്തിനിടെ നടത്തിയ പോരാട്ടത്തില്‍ ഭീകരരെ മുഴവന്‍ കൊന്നൊടുക്കിയെന്നും സൈനിക വക്താവ് അറിയിച്ചു. ബാഗ്ദാദില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള നഗരമായ റമാദി തിരികെപിടിച്ചത് ഭരണകൂടത്തിനു വന്‍ നേട്ടമാണ്.