10 ലക്ഷത്തിന് മേല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കി

single-img
28 December 2015

gasപത്തുലക്ഷം രൂപയ്‌ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക്‌ ഇനി മുതല്‍ എല്‍.പി.ജി സബ്‌സിഡി ലഭിക്കില്ലെന്ന്‌ കേന്ദ്രം.  ജനുവരി ഒന്ന് മുതല്‍ പുതിയ തീരുമാനം നടപ്പിലാകും.അവസാന സാമ്പത്തിക വര്‍ഷത്തിലെ വരുമാന നികുതിയെ ആധാരമാക്കി ഉപഭോക്താവ് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാവും സബ്‌സിഡി എടുത്തു കളയുക. രാജ്യത്ത്‌ 16.35 കോടി എല്‍.പി.ജി ഉപഭോക്‌താക്കളാണ്‌ നിലവിലുള്ളത്‌. ഇതില്‍ 14.78 കോടി ഉപഭോക്‌താക്കള്‍ക്ക്‌ സബ്‌സിഡി ബാങ്ക്‌ അക്കൗണ്ടിലൂടെ ലഭിച്ചുതുടങ്ങിയിരുന്നു. ദില്ലിയില്‍ സബ്‌സിഡിയുള്ള സിലിണ്ടറിന് 418 രൂപ ഈടാക്കുമ്പോള്‍ സബ്‌സിഡിയില്ലാത്തതിന് 606 രൂപയാണ് ഈടാക്കുന്നത്.നിലവില്‍ പ്രതിവര്‍ഷം 12 സിലിണ്ടറുകളാണ് സബ്‌സിഡിയോടെ ലഭ്യമാകുന്നത്.