വര്‍ഗീയതയെ നേരിടാന്‍ പുതിയ നടപടികള്‍ നടപ്പാക്കുമെന്ന് സീതാറാം യെച്ചൂരി

single-img
28 December 2015

downloadവര്‍ഗീയതയെ നേരിടാന്‍ പുതിയ നടപടികള്‍ നടപ്പാക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ്സുമായുള്ള സഖ്യം സംബന്ധിച്ച് പ്ലീനത്തിന് ശേഷം തീരുമാനമെടുക്കും. ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കേണ്ട കാര്യം ബംഗാള്‍ ഘടകം പരിശോധിക്കും. പിന്നീട് ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്ത് ഉചിത തീരുമാനമെടുക്കും.  മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയെ മുന്‍കൂട്ടി തീരുമാനിക്കുന്നത് സി.പി.എമ്മിന്റെ രീതിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റ മറുപടി.