ലഹരിക്കടിമപ്പെട്ട ഭര്‍ത്താക്കന്‍മാരില്‍ നിന്നും മതവിലക്കുകള്‍ മറികടന്ന് കഴിഞ്ഞ ഒരു മാസത്തിനകം വിവാഹമോചനം നേടിയത് 40ലധികം സ്ത്രീകള്‍

single-img
28 December 2015

article-1195052-053BF13A0000044D-885_468x407

മതവിലക്കുകള്‍ മറികടന്ന് ലഹരിക്കടിമപ്പെട്ട ഭര്‍ത്താക്കന്‍മാരില്‍ നിന്നും കഴിഞ്ഞ ഒരു മാസത്തിനകം വിവാഹമോചനം നേടിയത് 40ലധികം സ്ത്രീകള്‍. മതാചാര പ്രകാരം മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹ മോചനം അനുവദിക്കപ്പെട്ടിട്ടില്ല എന്ന നിയമം നിലനില്‍ക്കുമ്പോഴാണ് അതു മറികടന്ന് സ്ത്രീകള്‍ വിവാഹമോചനം നേടിയത്.

ഴിഞ്ഞ മൂന്നു വര്‍ഷമായി ഞാന്‍ മദ്യപാനിയായ ഭര്‍ത്താവിന്റെ ഭാഗത്തു നിന്നുള്ള അക്രമം സഹിക്കുന്നുവെന്നും എന്നാല്‍ ലഹരിയുപയോഗിക്കല്‍ ഒഴിവാക്കാന്‍ അയാള്‍ തയ്യാറായില്ല എന്നും അവസാനമായി വിവാഹമോചനം തേടിയവരില്‍ ഒരാളായ ഇരുപത്തേഴു വയസ്സുകാരി റിഫാത്ത പറയുന്നു. പക്ഷേ വിവാഹമോചനം തേടാനുള്ള തീരുമാനമെടുക്കല്‍ എളുപ്പമായിരുന്നില്ലെന്നും അവര്‍ പറയുന്നു. എന്തുകൊണ്ടാണ് പുരുഷന്‍മാര്‍ക്ക് മാത്രം വിവാഹ മോചനം തേടാനുള്ള അവകാശം നല്‍കിയിരിക്കുന്നു എന്ന് തനിക്ക്ു മനസ്സിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു.

തങ്ങള്‍ക്ക് വിവാഹമോചനം നേടാന്‍ പ്രാദേശിക ശരിഅത്ത് കോടതി സഹായിച്ചുവെന്നും അവര്‍ പറഞ്ഞു. ലഹരിക്കെതിരെ ഇസ്ലാം മതം പറയുന്ന സമരത്തിന്റെ ഭാഗമായി കൂടിയാണ് തങ്ങളുടെ തീരുമാനമെന്നും വിവാഹ മോചനം നേടിയ സ്ത്രീകള്‍ വെളിപ്പെടുത്തി.