തദ്ദേശ തെരഞ്ഞെടുപ്പ്‌ വിജയത്തില്‍ പാര്‍ട്ടിക്കും വി.എസ്സിനും പങ്കുണ്ടെന്ന്‌ യെച്ചൂരി

single-img
26 December 2015

downloadകേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ്‌ വിജയത്തില്‍ സി.പി.എമ്മിന്‌ പങ്കുണ്ടെങ്കില്‍ വി.എസ്‌ അച്യുതാനന്ദനും പങ്കുണ്ടെന്ന്‌ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയിലെ ബഹുമാനിക്കപ്പെടുന്ന മുതിര്‍ന്ന നേതാവാണ് വി.എസ്. വി.എസിനേയും പാര്‍ട്ടിയേയും രണ്ടായി കാണേണ്ടതില്ല.നേതൃത്വ തീരുമാനത്തില്‍ ചെറുപ്പവും അനുഭവ പരിചയവും പരിഗണിക്കും കേരളത്തിലെ മുന്നണി രൂപീകരണം സംസ്‌ഥാന ഘടകമാണ്‌ തീരുമാനിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

വയസ്സിന്റെ കാര്യത്തില്‍ അയവില്ലാത്ത നിലപാടെടുക്കാനാകില്ല. യുവാക്കളെ പാര്‍ട്ടിയിലേക്ക്‌ ആകര്‍ഷിക്കുക, വര്‍ഗീയതയെ ചെറുക്കുന്നതിന്‌ പാര്‍ട്ടി സജ്‌ജമാക്കുക എന്നിവയാണ്‌ സി.പി.എം പ്ലീനത്തിലെ പ്രധാന അജണ്ട എന്നും യെച്ചൂരി വ്യക്‌തമാക്കി. മോഡിയുടെ പാക്‌ യാത്ര വി.ഐ.പി നയതന്ത്ര ദൗത്യമാണ്‌. ഇന്ത്യ-പാക്‌ ബന്ധം മെച്ചപ്പെടുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇത്‌ നേതാക്കള്‍ക്കിടയിലെ ബന്ധമായി ഒതുങ്ങരുതെന്നും യെച്ചൂരി പറഞ്ഞു.മുസ്‌ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്ന് പിണറായി വിജയന്‍ പറഞ്ഞത് ശ്രദ്ധയില്‍പെട്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.