തങ്കയങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും

single-img
26 December 2015

download തങ്കയങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. തങ്കയങ്കി ചാര്‍ത്തിയാവും ഇന്ന് സന്നിധാനത്ത് അയ്യപ്പന് ദീപാരാധന. വൈകിട്ട് 6.25 ഓടെയാവും ഘോഷയാത്ര സന്നിധാനത്തെത്തുക.നാളെ ഉച്ചയ്ക്ക് പതിനൊന്ന് രണ്ടിനും, പതിനൊന്ന് 39 നും ഇടയിലാവും മണ്ഡലപൂജ നടക്കുക. തങ്കയങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട കനത്ത സുരക്ഷയാണ് പമ്പ മുതല്‍ സന്നിധാനം വരെ ഒരുക്കിയിരിക്കുന്നത്.  മണ്ഡല പൂജക്കായി സന്നിധാനം പൂര്‍ണമായി ഒരുങ്ങിയതായി തന്ത്രി മഹേഷ് മോഹനരര്‍ പറഞ്ഞു.