ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനുമായി ചര്‍ച്ച നടത്തി

single-img
26 December 2015

vellapallyബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനുമായി ചര്‍ച്ച നടത്തി. ഭാരത് ധര്‍മ ജന സേനയുടെയും ബി.ജെ.പിയുടെയും നേതാക്കള്‍ ചര്‍ച്ച നടത്തി ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മുന്നണിയുടെ ഘടന അടക്കമുള്ളവയില്‍ ഇത്തരത്തില്‍ തീരുമാനം ഉണ്ടാവുമെന്നും ചര്‍ച്ചയ്ക്കുശേഷം നേതാക്കള്‍ പറഞ്ഞു.വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ ആയിരുന്നു കൂടിക്കാഴ്ച.പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.