ബാര്‍ ലൈസന്‍സ് കേസ്:സുപ്രീം കോടതി 29 ന് വിധി പറയും

single-img
26 December 2015

supreme courtസംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ബാര്‍ ഹോട്ടല്‍ ഉടമകള്‍ സമര്‍പ്പിച്ച അപ്പീലില്‍ സുപ്രീം കോടതി ഈമാസം 29 ന് വിധി പറയും. ജസ്റ്റിസ് ബിക്രംജിത് സെന്നാണ് വിധി പറയുന്നത്. ക്രിസ്മസ് അവധിക്ക് ശേഷം ഇനി ജനുവരിയില്‍ മാത്രമേ കോടതി തുറക്കുകയുള്ളു. എന്നാല്‍ ജസ്റ്റിസ് ബിക്രംജിത് സെന്‍ ഈ മാസം 30ന് വിരമിക്കും. ഈ സാഹചര്യത്തിലാണ് പ്രത്യേകസിറ്റിംഗ് നടത്തി കോടതി വിധി പറയുന്നത്.ബാറുകള്‍ക്ക് ലൈസന്‍സ് നിഷേധിച്ച സര്‍ക്കാരിന്റെ മദ്യനയം വിവേചനപരമാണെന്ന് ബാര്‍ ഹോട്ടല്‍ ഉടമകള്‍ ആരോപിച്ചിരുന്നു. സമ്പന്നര്‍ക്ക് മാത്രം മദ്യം ലഭ്യമാകുന്ന അവസ്ഥ ഇതുമൂലം ഉണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.ബാറുടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി, രാജീവ് ധവാന്‍, ഹരീഷ് സാല്‍വെ, എല്‍ നാഗേശ്വര റാവു, ഹരേന്‍ പി റാവല്‍ തുടങ്ങിയ പ്രഗല്ഭരായ അഭിഭാഷകരാണ് ഹാജരായത്.സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം 2014 ഒക്ടോബര്‍ 30 നാണ് ഹൈക്കോടതി ശരിവച്ചത്.