പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താനിൽ

single-img
26 December 2015

0,,17664806_303,00പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്‌താനിലെത്തി.അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മടക്കയാത്രയില്‍ പാകിസ്താനില്‍ ഇറങ്ങുമെന്ന് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് മോദി രാജ്യത്തെ അറിയിച്ചത്.മോഡിയെ സ്വീകരിക്കാനായി പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ ലാഹോറിലെ വിമാനത്താവളത്തിലെത്തി. ജന്മദിനത്തില്‍ നവാസ് ഷെരീഫിന് മോദി ആശംസകള്‍ നേര്‍ന്ന ശേഷം ഇരുവരും ഹെലികോപ്റ്ററില്‍ നവാസ് ഷെരീഫിന്റെ കുടുംബവീട്ടിലേക്ക് പോയി. വൈകിട്ട് ഏഴേകാലോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചു.രണ്ട്‌ മണിക്കൂര്‍ മാത്രമാവും മോഡിയുടെ പാകിസ്‌താന്‍ സന്ദര്‍ശനത്തിന്റെ ദൈര്‍ഘ്യമെന്ന്‌ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. വീട്ടില്‍വച്ച് ഇരുവരും ലഘുചര്‍ച്ച നടത്തിയ ശേഷം നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി പാക് സന്ദര്‍ശനം നടത്തുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം പാക് സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.