സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

single-img
26 December 2015

downloadസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്ന് വിതരണം ചെയ്യും.വൈകിട്ട് ആറിന് കോട്ടയം പോലീസ് പരേഡ് ഗ്രണ്ടില്‍ നടക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.മോഹന്‍ലാല്‍ ആണ് ചടങ്ങിലെ മുഖ്യാതിഥി. മന്ത്രി കെ സി ജോസഫ്, എംകെ മുനീര്‍, എംപിമാര്‍ എംഎല്‍എമാര്‍ തുടയങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ താരങ്ങളുടെ നൃത്ത പരിപാടികളും ഗാനസന്ധ്യയും സ്‌കിറ്റും ഈജിപ്ഷ്യന്‍ നൃത്തമായ തനോറയും അവതരിപ്പിക്കും .നിവിന്‍ പോളി, സുദേവ് നായര്‍ എന്നിവര്‍ക്കാണ് മികച്ച നടനുള്ള പുരസ്‌കാരം. നസ്‌റിയ നസീംമിനെയാണ് മികച്ച നടിയായി തെരഞ്ഞെടുത്തത്.