പാകിസ്താനിലും ഉത്തരേന്ത്യയിലും ഭൂചലനം;തീവ്രത 6.2

single-img
26 December 2015

afghanistan-759പാകിസ്താനിലും വടക്കേ ഇന്ത്യയിലും ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്താനിലെ താജിക്കിസ്ഥാനിലാണ്. ന്യൂഡല്‍ഹി, ഹരിയാന, ജമ്മുകാശ്മീര്‍, പഞ്ചാബ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അര്‍ദ്ധരാത്രി 12.45ഓടെ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പം ഏകദേശം രണ്ട് മിനുട്ടോളം നീണ്ടു നിന്നു. പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമാണ് ശക്തമായ ചലനം അനുഭവപ്പെട്ടത്.ഭൂകമ്പം എവിടെയും ആളപായമുണ്ടാക്കിയതായി റിപ്പോര്‍ട്ടില്ല.കാബൂള്‍ ,പെഷവാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിവിധയിടങ്ങളിലായി 37 പേര്‍ക്ക് പരിക്കേറ്റു.