മോഹന്‍ലാല്‍ തെലുങ്ക് പഠിക്കുന്നു

single-img
25 December 2015

Mohanlal-FO8A5420സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തെലുങ്ക് പഠിക്കുന്ന തിരക്കിലാണ് ഇപ്പോള്‍. പുതിയ തെലുങ്ക് ചിത്രത്തിനായാണ് മോഹന്‍ലാല്‍ തെലുങ്ക് പഠിക്കുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായാണ് പുതിയ പഠനം. ചിത്രീകരണത്തിന്റെ ഇടവേളകളില്‍ ലൊക്കേഷനില്‍ ഇരുന്നാണ് ഭാഷാപഠനം.തെലുങ്കില്‍ 2500 ഓളം പാട്ടുകള്‍ പാടിയ സുരേഷ് ബാബുവാണ് മോഹന്‍ലാലിനെ തെലുങ്ക് പഠിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ നായകനായിട്ടുള്ള ആദ്യ തെലുങ്ക് ചിത്രമാണിത്. ഗൗതമിയാണ് നായിക. ചന്ദ്രശേഖര്‍ യെലേത്തി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലും മലയാളത്തിലും ചിത്രീകരിക്കുന്നുണ്ട്.