കീര്‍ത്തി ആസാദിന് പിന്തുണയുമായി മുതിര്‍ന്ന നേതാക്കള്‍;ബി.ജെ.പി. പുകയുന്നു

single-img
25 December 2015

Kirti_2665706fകേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിക്കെതിരേ തെളിവുസഹിതം അഴിമതിയാരോപണം ഉന്നയിച്ച ബി.ജെ.പി.എം.പി. കീര്‍ത്തി ആസാദിനെ സസ്‌പെന്‍ഡ്‌ ചെയ്‌ത നേതൃത്വത്തിന്റെ നടപടിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക്‌ അമര്‍ഷം. ഇതുമായി ബന്ധപ്പെട്ട് എല്‍.കെ. അദ്വാനിയും മുരളീമനോഹര്‍ ജോഷിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വ്യാഴാഴ്ച യോഗം ചേര്‍ന്നു. ആസാദിനെതിരെയുള്ള പാര്‍ട്ടിനടപടിക്കെതിരെ സുബ്രഹ്മണ്യംസ്വാമിയും കളത്തിലിറങ്ങി.ഡല്‍ഹി ക്രിക്കറ്റ്‌ ഭരണസമിതിയിലെ അഴിമതിക്കെതിരേ ശബ്‌ദിച്ച ആസാദിനെ സസ്‌പെന്‍ഡ്‌ ചെയ്‌ത നടപടി പാര്‍ട്ടിക്കു കളങ്കം വരുത്തുമെന്ന നിലപാടാണ്‌ മുരളി മനോഹര്‍ ജോഷിയുടെ വസതിയില്‍ ഒത്തുചേര്‍ന്ന എല്‍.കെ. അദ്വാനി, യശ്വന്ത്‌ സിന്‍ഹ, ശാന്തകുമാര്‍ എന്നിവര്‍ പങ്കുവച്ചത്‌. അതേസമയം, തന്നെ സസ്‌പെന്‍ഡ് ചെയ്ത വിഷയം മുതിര്‍ന്ന നേതാക്കളടങ്ങുന്ന മാര്‍ഗദര്‍ശക മണ്ഡല്‍ ചര്‍ച്ചചെയ്യണമെന്ന് കീര്‍ത്തി ആസാദ് അഹമ്മദാബാദില്‍ ആവശ്യപ്പെട്ടു.മോഡി, ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌, എ.ബി. വാജ്‌പേയി, അദ്വാനി, ജോഷി എന്നിവരടങ്ങിയതാണ്‌ മാര്‍ഗനിര്‍ദേശക്‌ മണ്ഡല്‍. കീര്‍ത്തി ആസാദിന് പിന്തുണയുമായി ശത്രുഘന്‍ സിന്‍ഹയും കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.