ജിസാനിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 25 പേര്‍ മരിച്ചു

single-img
24 December 2015

_87372266_030686160-1ജിസാനിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 25 പേര്‍ മരിച്ചു. 107 പേര്‍ക്ക് പരിക്ക്.പുലര്‍ച്ചെ രണ്ടിനായിരുന്നു തീപ്പിടിത്തമുണ്ടായത്.40 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.തീവ്രവപരിചരണ വിഭാഗത്തിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് പ്രസവവിഭാഗത്തിലേക്ക് പടരുകയായിരുന്നു.21 യൂണിറ്റ് അഗ്നിശമന സേനാ യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.മലയാളികളോ ഇന്ത്യക്കാരോ അപകടത്തില്‍  പെട്ടിട്ടില്ലെന്ന് അറിയുന്നത്.സംഭവസ്ഥലത്ത് 25 ഓളം മലയാളി ജോലിക്കാരുണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റവരില്‍ ഒട്ടേറെ പേരുടെ നില ഗുരുതരമാണ്.ഷോട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.