മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി: ജാഥ നയിക്കുന്നവര്‍ തന്നെ മുഖ്യമന്ത്രി ആകണമെന്നില്ല എന്നത് സിപിഐയുടെ അഭിപ്രായം:വി.എസ്

single-img
24 December 2015

Achuthanandan_jpg_1241752fമുഖ്യമന്ത്രി വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. ജാഥ നയിക്കുന്നവര്‍ തന്നെ മുഖ്യമന്ത്രി ആകണമെന്നില്ല എന്നത് സിപിഐയുടെ അഭിപ്രായം മാത്രമാണ്. പന്ന്യന്റേത് സി.പി.ഐ നിലപാട് മാത്രമായി കണ്ടാല്‍ മതിയെന്ന് വി.എസ് പറഞ്ഞു. ജാഥ നയിക്കുന്ന പിണറായി തന്നെ മുഖ്യമന്ത്രിയാകണമെന്നില്ലെന്ന് പന്ന്യന്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം സിപിഐഎമ്മിന്റെ ജാഥ പിണറായി വിജയന്‍ നയിക്കുന്നത് മുഖ്യമന്ത്രിയാകുമെന്ന സന്ദേശം നല്‍കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല എന്ന് പിണറായി പറഞ്ഞു.