കൊടുങ്ങല്ലൂരില്‍ ബസിടിച്ച് കോഴിക്കോട് സ്വദേശിനിയായ അധ്യാപിക മരിച്ചു

single-img
24 December 2015

accident-logo3ദേശീയപാതയില്‍ കൊടുങ്ങല്ലൂരില്‍ ബസിടിച്ച് കോഴിക്കോട് സ്വദേശിനിയായ അധ്യാപിക മരിച്ചു.രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.കോഴിക്കോട് ഫറോക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപിക റസീന (42) ആണ് മരിച്ചത്. തിരുവനന്തപുരത്ത് നടക്കുന്ന സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാനക്യാമ്പില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് മടങ്ങുംവഴിയായിരുന്നു അപകടം. ഫറോക്ക് സ്‌കൂളിലെ തന്നെ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപകന്‍ കൗസര്‍ സബാഹ് ആണ് ഭര്‍ത്താവ്.