വാഹനാപകടക്കേസില്‍ സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും

single-img
23 December 2015

article-2519037-19DE984100000578-698_468x341

ബോളിവുഡ് താരം സല്‍മാന്‍ ഖാനെ 2002 ലെ വാഹനാപകടക്കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി ആദ്യവാരം തന്നെ അപ്പീല്‍ പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.

2002 സെപ്റ്റംബര്‍ 28 ന് ബാന്ദ്രയിലെ റോഡിന് സമീപം ഉറങ്ങിക്കിടന്നവരുടെ മേല്‍ കാറോടിച്ചുകയറ്റി എന്നതായിരുന്നു സല്‍മാനെതിരായ കേസ്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ മാസം 10ാം തിയതിയാണ് കേസില്‍ സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

സല്‍മാന്‍ ഖാനെതിരെയുള്ള തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് കീഴ്‌കോടതിയുടെ ശിക്ഷാവിധി ബോംബേ ഹൈക്കോടതി റദ്ദാക്കിയത്. അപകടസമയത്ത് സല്‍മാനൊപ്പം കാറിലുണ്ടായിരുന്ന അംഗരക്ഷകന്‍ രവീന്ദ്ര പാട്ടീലിന്റെ മൊഴി തെളിവായി സ്വീകരിക്കാനാവില്ലെന്നുഗ കോടതി വ്യക്തമാക്കിയിരുന്നു. തെളിവുകളില്ലാതെ സംശയത്തിന്റെ പേരില്‍ ഒരാളെ ശിക്ഷിക്കാനാവില്ലെന്ന് പറഞ്ഞാണ് ജസ്റ്റിസ് എ.ആര്‍. ജോഷി വിധി പ്രസ്താവിച്ചത്.