ഒരു പകല്‍ നീണ്ട പേപ്പട്ടിയാക്രമണത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്ക്

single-img
22 December 2015

Peppatti

ഒരു പകല്‍ നീണ്ട പേപ്പട്ടിയാക്രമണത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നഗരസഭയിലെ മുക്കോലയ്ക്കല്‍, ഈസ്റ്റ് ബംഗ്ലാവ് പ്രദേശങ്ങളിലാണ് പേപ്പട്ടി ആക്രമണമുണ്ടായത്. രാവിലെ 7.30ന് തുടങ്ങിയ പേപ്പട്ടിയാക്രമണം രാത്രിയും തുടരുകയായിരുന്നു.

പട്ടിയെ പിടികൂടാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. മുക്കോലയ്ക്കല്‍ മുരുക്കറവട്ടം രാമചന്ദ്രന്‍നായര്‍(83), തെക്കുംകര ആനന്ദവിലാസത്തില്‍ ഗിരീന്ദ്രന്‍(49), പറണ്ടോട് തെക്കുംകര പാറയില്‍ പുത്തന്‍വീട്ടില്‍ രാമചന്ദ്രന്‍(60), പറയരുകാവ് ചാമുണ്ഡി ക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന സരസ്വതി(58) എന്നിവര്‍ക്കാണ് പേപ്പട്ടിയുടെ ആരകമണത്തില്‍ ഗുരുതരമായി കടിയേറ്റത്.

നടന്നുപോകുകയായിരുന്ന മറ്റ് വഴിയാത്രക്കാരെയും പട്ടി ആക്രമിച്ചു. ഗുരുതര പരിക്ക് രാമചന്ദ്രന്‍നായര്‍ക്കാണ്. അദ്ദേഹത്തെ വീട്ടില്‍ക്കയറിയാണ് പട്ടി കടിച്ചത്. വരാന്തയില്‍ നിന്ന രാമചന്ദ്രന്‍നായരെ മുറ്റത്ത് നിന്ന പട്ടി ചാടി കടിക്കുകയായിരുന്നു. ആദ്യം ചുണ്ടിലും പിന്നീട് കയ്യിലും കടിച്ചു. തടഞ്ഞപ്പോള്‍ മൂക്ക് കടിച്ചുപറിച്ചു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.