തീവ്രവാദി സംഘടനയായ ഐഎസിനെ നേരിടുന്നതിനായി ഇന്ത്യയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ച്രകവ്യൂഹ പദ്ധതിയൊരുങ്ങുന്നു

single-img
18 December 2015

nsg-kUUB--621x414@LiveMint

ആഗോള ഭീകര സംഘടനയായ ഐസിസിനെ നേരിടുന്നതിനായി ഇന്ത്യയുടെ നേതൃത്വത്തില്‍ ‘ഓപ്പറേഷന്‍ ചക്രവ്യൂഹ’ ഒരുങ്ങുന്നു. ഇത് സംബന്ധിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡി.ജി.പിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. കണ്ണൂരിലെ ദമ്പതികളും നാല് മലയാളികളുമടക്കം 19 ഇന്ത്യക്കാര്‍ സിറിയയില്‍ പ്രസ്തുത ഭീകരസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗുരുതരമായ സാഹചര്യമാണ് യോഗം ചര്‍ച്ചചെയ്യുക.

ഐ.എസിനെതിരെയുള്ള നടപടിടകള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ നേതൃത്വത്തിലാണ് രൂപംനല്‍കുന്നത്. ഗുജറാത്തിലെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ അതിര്‍ത്തിപ്രദേശമായ റാന്‍ ഒഫ് കച്ചില്‍ ഇന്നുമുതല്‍ ഞായറാഴ്ച വരെ നടക്കുന്ന യോഗത്തില്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറും ഇന്റലിജന്‍സ് മേധാവി എ. ഹേമചന്ദ്രനും പങ്കെടുക്കുന്നുണ്ട്.

ഐ.എസിന്റെ ഇന്റര്‍നെറ്റിലൂടെയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുമുള്ള ആശയപ്രചാരണവും റിക്രൂട്ടിംഗും തടയാന്‍ ഓപ്പറേഷന്‍ ചക്രവ്യൂഹ’ എന്നപേരിലുള്ള നിരീക്ഷണസംവിധാനമൊരുക്കുകയാണ് പ്രധാന അജന്‍ഡ. കേരളത്തിലടക്കം ഇതേ മാതൃകയില്‍ പൊലീസിന്റെ സൈബര്‍ പട്രോളിംഗ് വേണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലയാളികളുടെ ഐസിസ് ബന്ധത്തെക്കുറിച്ച് വിശദമായ ചര്‍ച്ചകളുണ്ടാവുമെന്നും സൂചനയുണ്ട്.