തിയേറ്ററുകള്‍ക്ക് മുന്നില്‍ തന്റെ കട്ടൗട്ടുകള്‍ വെയ്ക്കരുതെന്ന് നടന് സൂര്യ
18 December 2015
തന്റെ പുതിയ ചിത്രമായ പസങ്ക 2 റിലീസ് ചെയ്യുന്ന തിയറ്ററുകള്‍ക്കു മുന്നില്‍ തന്റെ പടമുള്ള ബാനറോ കട്ടൗട്ടുകളോ വെക്കരുതെന്ന് ആരാധകരോട് സൂര്യയുടെ അഭ്യര്‍ത്ഥന. ഈ ചിത്രത്തില്‍ താനൊരു അതിഥി വേഷത്തിലാണ് എത്തുന്നതെന്നും അതിനാല്‍തന്നെ തന്റെ പേരില്‍ അറിയപ്പെടേണ്ട ഒരു ചിത്രമല്ല പസങ്ക 2വെന്നും താരം അറിയിച്ചു.
ഇനി തന്റെയും ചിത്രത്തിന്റേയും പേരില്‍ പണം ചെലവാക്കിയേ തീരുവെങ്കില്‍ അത് പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ ഉപയോഗിക്കാനും സൂര്യ അഭ്യര്‍ത്ഥിച്ചു. ദേശീയപുരസ്കാര ജേതാവായ പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പസങ്ക 2. സൂര്യയും അമല പോളുംകുട്ടികള്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു. ബിന്ദു മാധവിയാണ് ചിത്രത്തിലെ നായിക. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2 ഡി എന്റര്ടെയ്ന്മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്.