തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് പ്രാതിനിത്യം നല്‍കിയതിനു പിന്നാലെ സൗദി അറേബ്യയില്‍ സിനിമ തിയറ്ററും വരുന്നു

single-img
14 December 2015

living_in_saudi_arabia

റിയാദ്: സൗദി അറേബ്യയില്‍ ആദ്യ സിനിമ തിയറ്റര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ഇതിനായി സൗദി തലസ്ഥാനായ റിയാദില്‍ സൗദി സിനിമ സിമിതി മുതല്‍ മുടക്കുകാരുമായി ഒപ്പുവെച്ചതായി അല്‍ഇഖ്ബാരിയ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഇസ്ലാമിക നിയമങ്ങളും സംസ്‌കാരവും മാനിച്ചുകൊണ്ടുള്ള സിനിമകളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യ തിയറ്റര്‍ റിയാദിലാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് നിര്‍മാണ സമിതി പ്രസിഡന്റ് ഫഹദ് അത്തമീമി പറഞ്ഞു. ലൈസന്‍സ് ലഭിച്ചതിന് ശേഷമായിരിക്കും നിര്‍മാണവും പ്രവര്‍ത്തനവും ആരംഭിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

ഇസ്ലാമിക സാഹചര്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും നിരക്കുന്ന സാമൂഹിക ബോധവത്കരണത്തിന് ഉപകരിക്കുന്ന ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുകയെന്നും ഫഹദ് അത്തമീമി വ്യക്തമാക്കി.