ലോക ഭീകരസംഘടനയായ ഐ.എസ് അമേരിക്കയ്ക്ക് എതിരെ യുദ്ധം ചെയ്യുന്നത് അമേരിക്ക നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച്‌

single-img
12 December 2015

ISIS

ലണ്ടൻ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ്) കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ലോക മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. അസംസ്‌കൃത എണ്ണ വിൽപ്പനയാണ് ഐഎസിന്റെ പ്രധാന സാമ്പത്തികസ്രോതസ്. പല ലോക രാജ്യങ്ങളും ഐഎസ് നിയന്ത്രണ മേഖലകളിൽ നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്നുണ്ട്. എണ്ണയ്ക്കു പകരംആയുധങ്ങൾ എന്ന രീതിയിലാണ് ഇടപാടുകൾ നടക്കുന്നത്. അമേരിക്ക,റഷ്യ,ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിർമിച്ച ആധുനികയുദ്ധോപകരണങ്ങളാണ് ഐഎസ് ഉപയോഗിക്കുന്നതെന്നും ആംനസ്റ്റി ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

വിദേശ രാജ്യങ്ങളുമായി ഇറാഖ് നടത്തുന്ന അനധികൃത ആയുധ വ്യാപാരമാണ് ഐഎസിന് ആയുധങ്ങൾ ലഭിക്കാൻ മറ്റൊരുകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. സദ്ദാം ഹുസൈനു ശേഷം നിലവിൽ വന്ന ഇറാഖ് സർക്കാർ ആയുധ വ്യാപാര രംഗത്ത് നടത്തിയഅഴിമതി ഐഎസിന് സഹായകമായി. എണ്ണയ്ക്കു പകരം ഇറാഖ് സ്വന്തമാക്കിയ ആയുധങ്ങളാണ് ഐഎസ് പിടിച്ചെടുത്തത്.ഇറാഖിലെ ആയുധ സംഭരണ ശാലകളിൽ ഐഎസ് നടത്തിയ ആക്രമണത്തിലൂടെയാണ് ആയുധങ്ങൾ സ്വന്തമാക്കിയത്. അമേരിക്കഅടക്കമുള്ള ലോക രാജ്യങ്ങളിൽ നിന്ന് ഇറാഖ് വാങ്ങിയ ആയുധങ്ങളാണ് കവർച്ച നടത്തിയത്. ഇറാഖിലേക്കുള്ള ആയുധവ്യാപാരത്തിന് ശക്തമായ നിയന്ത്രണങ്ങൾ ഇല്ലാത്തതാണ് ഐഎസിന് ആയുധങ്ങൾ ലഭിക്കാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.പലപ്പോഴായി 34 രാജ്യങ്ങളാണ് ഇറാഖിന് ആയുധങ്ങൾ നൽകിയത്. ഇതിൽ കൂടുതലും യുഎസ്, നാറ്റോ എജന്റുമാരാണ് വിതരണംചെയ്തത്. ഇവയെല്ലാം ഇപ്പോൾ ഇസ്‌ലാമിക് സ്‌റ്റേറ്റ് കൈക്കലാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.

1970-80 കാലഘട്ടത്തിൽ ഇറാഖ് സംഭരിച്ച ആയുധങ്ങളാണ് ഐഎസ് ആദ്യം പിടിച്ചെടുത്തത്. അമേരിക്ക ഇറാഖിനെ ആക്രമിച്ചതോടെആയുധങ്ങളുടെ കാര്യത്തിൽ സുരക്ഷിതത്വമില്ലാതായി. തുടർന്ന് വന്ന സർക്കാരിന് ആഭ്യന്തര യുദ്ധങ്ങൾ നിയന്ത്രിക്കാൻ കഴിയാതെവന്നതോടെ ആയുധ സംഭരണ ശാലകൾ ഐഎസ് അനൂകലികൾ കൊള്ളയടിക്കപ്പെട്ടതായി റിപ്പോർട്ട് പറയുന്നു.

യുഎസ് നിര്‍മിത ആയുധങ്ങളും വാഹനങ്ങളും ഉപയോഗിച്ചാണ് ഐഎസ് ഇറാഖിന്റെ മറ്റു ഭാഗങ്ങൾ പിടിക്കുന്നതുംപൊതുജനങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതും. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ ഐഎസ്പിടിച്ചടക്കിയതോടെയാണ് ആധുനിക ആയുധങ്ങൾ ഐഎസിന് ലഭിക്കുന്നത്. ഇതിന് ശേഷമാണ് ആയുധങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടുള്ളപ്രകടനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഐഎസ് സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിക്കുന്നത്.

അമേരിക്ക,റഷ്യ,ചൈന അടക്കം 25 രാജ്യങ്ങളിൽ നിർമിച്ച നൂറോളം വ്യത്യസ്ത യുദ്ധോപകരണങ്ങളാണ് ഐഎസ് ഇപ്പോൾഉപയോഗിക്കുന്നത്.

റഷ്യൻ നിർമിത എകെ 47, യുഎസ് നിർമിത എം 16, ചൈനീസ് സിക്യു റൈഫിൾ, യുഎസ് നിർമിത ബുഷ്മാസ്റ്റർ എക്‌സ്15-എ2എസ്,റഷ്യൻ എസ്‌കെഎസ്, എവിഡി സെമി-ഓട്ടോമാറ്റിക്‌റൈഫിൾ, എം1എ1 യുദ്ധ ടാങ്കുകൾ അടക്കം അത്യാധുനിക ആയുധങ്ങൾഐഎസിന്റെ പക്കലുണ്ട്.

ഐഎസ് പുറത്തു വിട്ട ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ പരിശോധിച്ചതിന് ശേഷമാണ് ആംനെസ്റ്റി ഈന്റർനാഷണൽ റിപ്പോർട്ട് തയാറാക്കിയത്. സിറിയ, ഇറാഖ് സർക്കാരുകൾക്ക് നൽകുന്ന ആയുധ ഇടപാടുകൾക്ക് കൃത്യമായ സംവിധാനംആവശ്യമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആയുധങ്ങൾ തീവ്രവാദ ഗ്രൂപ്പുകൾക്ക് ലഭിക്കുന്നില്ലെന്ന ഉറപ്പ് വരുത്തണമെന്നുംആംനെസ്റ്റി ഈന്റർനാഷണൽ ആവശ്യപ്പെടുന്നു.