ഇസ്ലാമിക് സ്റ്റേറ്റിന്റെ സാമ്പത്തിക തലവന്‍ അബു സലേഹ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

single-img
11 December 2015

Abu Saleh

ഐഎസിന്റെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ സാമ്പത്തിക തലവന്‍ സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി യുഎസ്. അബു സലേഹ് നവംബര്‍ മാസം അവസാനത്തോടെ കൊല്ലപ്പെട്ടന്നാണ് അമേരിക്ക സ്ഥിരീകരിച്ചിരിക്കുന്നത്.

ഇറാഖിലും സിറിയയിലും ഐഎസ് കേന്ദ്രങ്ങളിലേക്ക് അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യശക്തികള്‍ ഒരുമിച്ചാണ് വ്യോമാക്രമണം നടത്തുകയാണ്. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് ഐഎസിനെതിരെ വ്യോമാക്രമണം ശക്തിയാക്കിയിരിക്കുന്നത്.

ഇറാഖുകാരനായ 42 വയസുകാരന്‍ മുവാഫഖ് മുസ്തഫ മുഹമ്മദ് അല്‍ കര്‍മുഷ് ആണ് അബു സലേഹ് എന്ന പേരുമാറ്റി ഐഎസിന്റെ പടത്തലവനായത്. യുഎസ് സൈനിക വക്താവ് കേണല്‍ സ്റ്റീവ് വാറനാണ് ഐഎസിന്റെ ധനകാര്യ മന്ത്രി എന്ന വിശേഷണമുള്ള അബു സാലേഹിന്റെ മരണ വിവരം സ്ഥിരീകരിച്ചത്.

അബു സലേഹിന്റെ നേതൃത്വത്തില്‍ 500 മില്യണ്‍ ഡോളറാണ് കരിഞ്ചന്തയില്‍ എണ്ണ വിറ്റ് ഐഎസ് ഉണ്ടാക്കിയത്. അബു കൊല്ലപ്പെട്ടതോടെ ഐഎസിന്റെ സാമ്പത്തിക ഇടപാടുകള്‍ താറുമാറായിട്ടുണ്ടെന്നും ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും യു.എസ് കരുതുന്നു.