മദ്യലഹരിയില്‍ വാഹനം ഓടിച്ച് വഴിവക്കില്‍ ഉറങ്ങിക്കിടന്ന ആള്‍ കൊല്ലപ്പെട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി വെറുതെ വിട്ടു

single-img
10 December 2015

salman-khan

മദ്യലഹരിയില്‍ വാഹനം ഓടിച്ച് വഴിവക്കില്‍ ഉറങ്ങിക്കിടന്ന ആള്‍ കൊല്ലപ്പെട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി വെറുതെ വിട്ടു. ബോംബെ ഹൈക്കോടതിയാണ് സല്‍മാന്റെ ശിക്ഷ റദ്ദാക്കിയത്.

മന:പൂര്‍വ്വമല്ലാത്ത നരഹത്യ ഈ കേസില്‍ ബാധകമല്ലെന്നും കോടതി നിരീക്ഷിച്ചു.സല്‍മാന്‍ ഖാനെതിരെ ചുമത്തിയിരുന്ന ഒരു കുറ്റവും തെളിയിക്കാനായില്ലെന്ന് കോടതി.
അഞ്ച് വര്‍ഷം തടവെന്ന കീഴ്‌ക്കോടതി വിധിയാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്. 13 വര്‍ഷം മുന്‍പാണ് സല്‍മാന്റെ കാറിടിച്ച് ഒരാള്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവം നടന്ന് 12 വര്‍ഷത്തിന് ശേഷം അപകട സമയത്ത് താന്‍ അല്ല തന്റെ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്ന അവകാശവാദവുമായി സല്‍മാന്‍ കോടതിയില്‍ എത്തിയിരുന്നു.