വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസിന്റെ കൂപ്പുകൈ ചിഹ്നത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നു
വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസിന്റെ കൂപ്പുകൈ ചിഹ്നത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നു. വെള്ളാപ്പള്ളി പാര്‍ട്ടിയുടെ ചിഹ്നം കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തിയുമായി സാമ്യം പുലര്ത്തുന്നുശണ്ടന്നും അതിനാല്‍ ഇത് അനുവദിക്കാന്‍ പാടില്ലെന്നും ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന് അറിയിച്ചു.
പുതിയ പാര്‍ട്ടികള്‍ കേരളത്തില്‍ ഒരു പുതിയ കാര്യമല്ല. അതിനാല്‍ത്തന്നെ വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ഒരു പുതിയ സംഭവമല്ല. ഈ പാര്‍ട്ടി വന്ന പോലെ തന്നെ അവ ഇല്ലാതാകുമെന്നും ആര്‍എസ്എസിനെ വളര്‍ത്താനാണ് വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ശ്രമിക്കുന്നതെന്നും സുധീരന് പറഞ്ഞു. മാത്രമല്ല സമത്വ മുന്നേറ്റ യാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.